പ്രവാചകന്‍ (ഇരുപത്തിയഞ്ചാം അദ്ധ്യായം )
അപ്പോള്‍ ഒരു വൃദ്ധ പുരോഹിതന്‍ പറഞ്ഞു ,
ഞങ്ങളോട് മതത്തെക്കുറിച്ച് പറയുക ,
അവന്‍ പറഞ്ഞു :
ഞാന്‍ ഈ ദിവസം മുഴുവനും സംസാരിച്ചത് മറ്റെന്തിനെകുറിച്ചാണ്?
മതമെന്നത്, എല്ലാ പ്രവൃത്തികളും എല്ലാ പ്രതിഫലനങ്ങളും അല്ലേ ,
എന്നാല്‍ അതോടൊപ്പം , പ്രവൃത്തിയോ പ്രതിഫലനമോ അല്ലാത്ത ,
കൈകള്‍ പാറ പൊട്ടിക്കുമ്പോഴോ നെയ്ത്തു യന്ത്രം തിരിക്കുമ്പോഴോ ആത്മാവില്‍ മുളപൊട്ടുന്ന ഒരു അത്ഭുതവും അതിശയവും .
എതവനാണ് തന്റെ വിശ്വാസത്തെ തന്റെ പ്രവൃത്തികളില്‍ നിന്നും
തൊഴിലില്‍ നിന്നും വേര്‍തിരിക്കുവാനാകുക?
"ഇത് ദൈവത്തിന്,ഇത് എനിക്ക് ; ഇത് എന്റെ ആത്മാവിനും ഇത് എന്റെ ശരീരത്തിനും " എന്നിങ്ങനെ
പറഞ്ഞു കൊണ്ട് തന്റെ നാഴികകള്‍ പാഴാക്കി കളയുവാന്‍ ആര്‍ക്കു കഴിയും?
നിങ്ങളുടെ നാഴികകള്‍ എല്ലാം, ശൂന്യതയിലൂടെ , അവയവയോടു തന്നെ ചിറകടിക്കുന്ന ചിറകുകള്‍ ആകുന്നു.
തന്റെ സ്വഭാവ ശുദ്ധി തന്റെ ഏറ്റവും നല്ല വസ്ത്രമായി അണിയുന്നവന്‍ ,നഗ്നനായി ഇരിക്കുന്നതാണ് നല്ലത് .
കാറ്റും വെയിലും അവന്റെ തുകലില്‍ ഒരു തുളയും വീഴ്ത്തുകയില്ല .
തന്റെ സ്വഭാവം ആചാരനീതികളാല്‍ നിര്‍വചിക്കുന്നവന്‍ ,അവന്റെ വാനമ്പാടിയെ ഒരു കൂട്ടില്‍ തടവിലാക്കുകയാണ് ചെയ്യുന്നത് .
ഏറ്റവും സ്വതന്ത്രമായ ഗാനം അഴികള്‍ക്കിടയിലൂടെ അല്ല പുറത്തേക്കു വരുന്നത് .
ആരാധന, തുറക്കാന്‍ മാത്രമല്ല അടക്കാനുമുള്ള ഒരു ജാലകമായിട്ടു കരുതുന്നവന്‍ ,
ഉദയം മുതല്‍ ഉദയം വരെ ജാലകങ്ങളുള്ള തന്റെ ആത്മാവിന്റെ ഭവനം
ഇതുവരെ സന്ദര്‍ശിച്ചിട്ടില്ല തന്നെ .
നിന്‍റെ ദൈനംദിന ജീവിതം തന്നെയാകുന്നു നിന്‍റെ ദേവാലയവും നിന്‍റെ മതവും .
നീ എപ്പോഴെല്ലാം അതില്‍ പ്രവേശിക്കുന്നുവോ ,നിന്നോടൊപ്പം നിന്‍റെ എല്ലാം എടുത്തുകൊള്ളുക.
നിന്‍റെ കലപ്പയും ഉലയും കൊട്ടുവടിയും വല്ലകിയും ,
നീ ആവശ്യത്തിനോ ആനന്ദത്തിനോ വേണ്ടി
തീര്‍ത്തവയെല്ലാം .
എന്തെന്നാല്‍ മനോരാജ്യത്തില്‍ നിനക്ക് നിന്‍റെ നേട്ടങ്ങളേക്കാള്‍ ഉയരുവാനോ നിന്‍റെ പരാജയങ്ങളേക്കാള്‍ അധപതിക്കുവാനോ കഴിയുകയില്ല .
എല്ലാവരേയും നിങ്ങളോടൊപ്പം കൊണ്ടുപോവുക :
എന്തെന്നാല്‍ ,ആരാധനയില്‍ നിങ്ങള്‍ക്ക് അവരുടെ പ്രതീക്ഷകളേക്കാള്‍ ഉയര്‍ന്നു പറക്കുവാനോ,
സ്വയം ചെറുതായി അവരുടെ മോഹഭംഗങ്ങങ്ങളേക്കാള്‍ താഴുവാനോ കഴിയുകയില്ല .
നിങ്ങള്‍ക്ക് ദൈവത്തെ അറിയണമെന്നുണ്ടെങ്കില്‍ ,
കടംകഥകള്‍ പരിഹരിക്കുന്നവനാകാതിരിക്കുക .
പിന്നെയോ, നിങ്ങള്‍ നിങ്ങള്‍ക്ക് ചുറ്റുംനോക്കുക,
നിങ്ങളുടെ കുട്ടികളോടൊപ്പം കളിക്കുന്ന അവനെ കാണാം .
പിന്നെ നിങ്ങള്‍ ആകാശത്തേക്ക് നോക്കുക ,മിന്നലില്‍ കൈകള്‍ വിടര്‍ത്തിയും ,മഴയോടൊപ്പം താഴേക്ക് നിപതിച്ചും ,മേഘങ്ങളില്‍ ചുവടുവയ്ക്കുന്ന അവനെ കാണാം ..
പൂക്കളിലിരുന്ന് ചിരിതൂകുന്ന അവനെ നിങ്ങള്‍ക്ക് കാണാം ,
പിന്നെ ഉയര്‍ന്ന്, മരങ്ങളിരുന്നു കൈകള്‍ വീശുന്നതും
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ