Popular Posts

Friday, September 30, 2011

പ്രവാചകന്‍ (ഇരുപത്തിമൂന്നാം അദ്ധ്യായം)


പ്രവാചകന്‍ (ഇരുപത്തിമൂന്നാം അദ്ധ്യായം)

അപ്പോള്‍ , നഗരത്തില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം എത്തിച്ചേരുന്ന ഒരു സന്യാസി മുമ്പോട്ട്‌ വന്നു പറഞ്ഞു :ഞങ്ങളോട് ആനന്ദത്തെ കുറിച്ച് പറയുക .
അവന്‍ ഉത്തരമായി പറഞ്ഞു :
ആനന്ദം എന്നത് ഒരു സ്വാതന്ത്ര്യ ഗീതമാകുന്നു ,
എന്നാല്‍ അത് സ്വതന്ത്ര്യം അല്ല താനും .
അത് നിങ്ങളുടെ ആഗ്രഹങ്ങളുടെ പൂവിടലാകുന്നു ,
എന്നാല്‍ അവയുടെ ഫലമല്ല താനും .
അത് ഉയരങ്ങളിലേക്ക് ക്ഷണിക്കുന്ന ഒരു താഴ്ച്ചയാകുന്നു ,
എന്നാല്‍ അത് താഴ്ന്നതോ ഉയര്‍ന്നതോ അല്ല .
അത് കൂട്ടില്‍ നിന്നും ചിറകടിച്ചുയരുന്നത് തന്നെ
എന്നാല്‍ അത് ആകാശത്താല്‍ വലയിതമല്ല താനും .
അതെ സത്യത്തില്‍ ,ആനന്ദമെന്നത് ഒരു സ്വാതന്ത്ര്യ ഗീതം തന്നെ .
ഞാന്‍ സംതൃപ്തിയോടെ ,നിറവാര്‍ന്ന ഹൃദയത്തോടെ നിങ്ങള്‍ക്ക് അത് പാടിത്തരാം ;
എന്നാല്‍ ,ആലാപനത്തില്‍
നിങ്ങളുടെ ഹൃദയങ്ങള്‍ ലയിച്ചുപോകാന്‍ ഞാന്‍ അനുവദിക്കുകയുമില്ല .
നിങ്ങളുടെ യുവാക്കളില്‍ ചിലര്‍ ,അത് തന്നെ എല്ലാം എന്നുള്ള കരുതലില്‍ ,ആനന്ദം തേടി നടക്കുന്നു ,
അവര്‍ വിധിക്കപ്പെടുകയും ശാസിക്കപെടുകയും ചെയ്യുന്നു .
എന്നാല്‍ ,ഞാന്‍ അവരെ വിധിക്കുകയോ ശാസിക്കുകയോ ചെയ്യില്ല.
ഞാന്‍ അവരെ തേടുവാന്‍ അനുവദിക്കും ,
എന്തെന്നാല്‍ ,അവര്‍ ആനന്ദം കണ്ടെത്തുക തന്നെ ചെയ്യും , എന്നാല്‍ കണ്ടെത്തുക അവളെ മാത്രമല്ല താനും ;
അവള്‍ക്കു സഹോദരിമാര്‍ ഏഴാണ് ,അവരില്‍ ഏറ്റവും ചെറിയവള്‍ പോലും ആനന്ദത്തെക്കാള്‍
സുന്ദരിയാകുന്നു.
വേരുകള്‍ക്കായി ഭൂമി കുഴിക്കവേ നിധി കണ്ടെത്തിയവനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലേ ?
നിങ്ങളില്‍ മുതിര്‍ന്നവരില്‍ ചിലര്‍ പശ്ചാത്താപത്തോടെ ഓര്‍ക്കുന്ന ആനന്ദങ്ങളുണ്ട്, മദ്യ ലഹരിയില്‍ ചെയ്തുപോയ തെറ്റുകള്‍ പോലുള്ളവ .
പക്ഷെ , പശ്ചാത്താപം എന്നത് മനസ്സിനെ മൂടലാണ് ,അല്ലാതെ അതിനുള്ള ശിക്ഷയാകുന്നില്ല .
അവര്‍ അവരുടെ ആനന്ദാനുഭവങ്ങളെ നന്ദിയോടെ സ്മരിക്കട്ടെ ,ഒരു വേനലിലെ വിളവെടുപ്പിനെ എന്നാ പോലെ .
എന്നാല്‍ ,പശ്ചാത്താപം അവര്‍ക്ക് ആശ്വാസം നല്‍കുന്നുവെങ്കില്‍ ,അവരെ സമാശ്വസിക്കുവാന്‍ വിടുക .
എന്നാല്‍ നിങ്ങളില്‍ ,സുഖം തേടുവാനുള്ള യുവത്വമോ , ഓര്‍മിക്കുവാനുള്ള വാര്‍ധക്യമോ ഇല്ലാത്തവരായി ചിലര്‍ ഉണ്ട് ,
തേടുവാനോ ഓര്‍മിക്കുവാനോ ഉള്ള ഭീതിയാല്‍ അവര്‍ എല്ലാ ആനന്ദങ്ങളെയും വര്‍ജിക്കുന്നു ,
അല്ലാത്തപക്ഷം അവര്‍ ആത്മാവിനെ അവഗണിക്കുകയോ അല്ലെങ്കില്‍ അതിനെ വ്രണപ്പെടുത്തുകയോ ചെയ്യുന്നു.
പക്ഷെ അവരുടെ പരിത്യാഗത്തിലാകുന്നു അവരുടെ ആനന്ദവും .
അങ്ങനെ ,വിറയാര്‍ന്ന കൈകളാലാണ് വേരുകള്‍ തിരയുന്നതെങ്കിലും അവരും ഒരു നിധി കണ്ടെത്തുക തന്നെ ചെയ്യുന്നു .
പക്ഷെ ,എന്നോട് പറയുക ആത്മാവിനെ വ്രണപ്പെടുത്തുവാന്‍ കഴിവുള്ളവന്‍ ആരാണ് ?
വാനമ്പാടി നിശയുടെ നിശബ്ദതെയോ ,മിന്നാമിനുങ്ങി നക്ഷത്രങ്ങളെയോ ശല്യപ്പെടുത്തുന്നുണ്ടോ?
നിങ്ങളുടെ അഗ്നി ജ്വാലകളോ, ധൂമ പടലങ്ങളോ കാറ്റിനു ഭാരമാകുന്നുണ്ടോ ?
ഒരു ധണ്ഡുപയോഗിച്ചു് നിങ്ങള്‍ക്ക് ഇളക്കുവാന്‍ കഴിയുമാറ് ,ആത്മാവെന്നത്‌ ഒരു നിശ്ചല തടാകമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ ?
പലകുറി നിങ്ങള്‍ സ്വയം സന്തോഷം നിഷേധിക്കുക വഴി ,നിങ്ങളുടെ സ്വത്വത്തിന്റെ ഒഴിഞ്ഞ ഇടനാഴികളില്‍ ആഗ്രഹങ്ങള്‍ കൂട്ടി വയ്ക്കുകയാണ് ചെയ്യുന്നത് .
ഇന്ന് ഒഴിവാക്കപ്പെട്ടതായി തോന്നുന്നവ ,നാളെക്കായി കാത്തിരിക്കുകയല്ലെന്നു ആര്‍ക്കറിയാം ?
നിങ്ങളുടെ ശരീരം പോലും അതിന്റെ പാരമ്പര്യവും ശരിയായ ആവശ്യവും അറിയുന്നു ,അത് വഞ്ചിക്കപ്പെടുവാന്‍ അനുവദിക്കരുത് .

നിങ്ങളുടെ ശരീരം ആത്മാവിന്റെ വല്ലകിയാകുന്നു ,
അതില്‍ നിന്ന് മധുരിതമായ സംഗീതമോ അപ ശബ്ദമോ പുറപ്പെടിവിക്കുന്നത് നിങ്ങളാകുന്നു .
ഇപ്പോള്‍ നിങ്ങളുടെ ഹൃദയങ്ങളോട് ചോദിക്കുക ,"ഞങ്ങള്‍ എങ്ങിനെയാണ്, ആനന്ദത്തില്‍ അടങ്ങിയിരിക്കുന്നതില്‍, നല്ലതിനെ നല്ലതല്ലാത്തില്‍നിന്നു തിരിച്ചറിയുക ?
നിങ്ങളുടെ പാടങ്ങളിലേക്കും പൂന്തോപ്പുകളിലേക്കും പോവുക ,അപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും
പൂവില്‍ നിന്നും തേന്‍ ശേഖരിക്കുക എന്നത് തേനീച്ചയുടെ ആനന്ദമാകുന്നു എന്നത് ,
പക്ഷെ തന്റെ മധു തേനീച്ചയ്ക്ക് നല്‍കുക എന്നത് പൂവിന്റെയും ആനന്ദമാകുന്നു .
എന്തെന്നാല്‍ തേനീച്ചയ്ക്ക് ഒരു പൂവ് എന്നത് ജീവന്റെ ഒരു നീരുറവയാകുന്നു .
പൂവിന് , ഒരു തേനീച്ച സ്നേഹത്തിന്റെ സന്ദേശവാഹകനാകുന്നു.
അവ രണ്ടിനും ,പൂവിനും തേനീച്ചയ്ക്കും ,ആനന്ദത്തിന്റെ നല്‍കലും സ്വീകരിക്കലും ഒരു ആവശ്യവും
ആനന്ദനിര്‍വ്റുതിയുമാകുന്നു.
ഓര്‍ഫലീസ് നിവാസികളെ, നിങ്ങളുടെ ആനന്ദങ്ങില്‍ പൂക്കളെയും തേനീച്ചകളെയും
പോലെയാകു

0 comments: