Popular Posts

Wednesday, June 8, 2011

പ്രവാചകന്‍ (ഇരുപത്തിരണ്ടാം അധ്യായം)


പ്രവാചകന്‍ (ഇരുപത്തിരണ്ടാം അധ്യായം)

അപ്പോള്‍ ഒരു പുരോഹിത പറഞ്ഞു:
ഞങ്ങളോട് പ്രാര്‍ത്ഥനയെ കുറിച്ച് പറയുക .
അവന്‍ ഉത്തരമായി പറഞ്ഞു:
നിങ്ങള്‍ ,നിങ്ങളുടെ ദുരിതത്തിലും ദാരിദ്ര്യത്തിലും പ്രാര്‍ത്ഥിക്കുന്നു;
നിങ്ങളുടെ സന്തോഷത്തിന്‍റെ നിറവിലും സമൃദ്ധിയുടെ ദിനങ്ങളിലും കൂടി നിങ്ങള്‍
പ്രാര്‍ത്ഥിച്ചിരുന്നെങ്കില്‍!
എന്തെന്നാല്‍ പ്രാര്‍ത്ഥന എന്നത് ജീവ മണ്ഡലത്തിലേക്കുള്ള നിങ്ങളുടെ തന്നെ വികാസമല്ലാതെ മറ്റെന്താണ് ?
നിങ്ങളിലെ ഇരുട്ടിനെ ശൂന്യതയിലേക്ക് ഒഴുക്കുന്നത് നിങ്ങളുടെ സ്വാസ്ത്യത്തിനു വേണ്ടിയാണെങ്കില്‍ ,
നിങ്ങളുടെ സന്തോഷത്തിനാകട്ടെ, നിങ്ങളുടെ ഹൃദയത്തിന്‍റെ ഉദയത്തെയും
പുറത്തേക്ക് വമിപ്പിക്കുന്നത്.
നിങ്ങളുടെ ആത്മാവ് നിങ്ങളെ പ്രാര്‍ത്ഥനയിലേക്ക് ക്ഷണിക്കുമ്പോള്‍ ,നിങ്ങള്‍ക്ക് കരയുവാനല്ലാതെ മറ്റൊന്നിനും കഴിയുന്നില്ലെങ്കില്‍ ,
അവള്‍
,നിങ്ങള്‍ കരയുകയാണെങ്കില്‍ കൂടി , വീണ്ടും വീണ്ടും നിങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും, നിങ്ങള്‍ ചിരിക്കും വരെ .
നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ,അതേ നാഴികയില്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയവരെ ദര്‍ശിക്കാന്‍ നിങ്ങള്‍ അന്തരീക്ഷത്തിലേക്ക് ഉയരുന്നു,അവരെ നിങ്ങള്‍ പ്രാര്‍ത്ഥനയിലല്ലാതെ ഒരിക്കലും കണ്ടുമുട്ടുകയില്ലായിരുന്നു .
അതിനാല്‍ ആ ദേവാലയത്തിലേക്കുള്ള നിങ്ങളുടെ അദൃശ്യ സന്ദര്‍ശനം
പരമാനന്ദത്തിനും മധുരമായ സൌഹൃദത്തിനും വേണ്ടിയല്ലാതെ മറ്റൊന്നിനും ആകാതിരിക്കട്ടെ.
എന്തെന്നാല്‍ ,നിങ്ങള്‍ മറ്റൊന്നിനുമല്ലാതെ , ആവശ്യപ്പെടാന്‍ വേണ്ടിമാത്രമായി ,ദേവാലയത്തില്‍ കടന്നാല്‍ നിങ്ങള്‍ക്ക് ഒന്നും ലഭിക്കുകയില്ല :
നിങ്ങള്‍ സ്വയം താഴ്ത്തുവാനായി അതില്‍ കടക്കുകയാണെങ്കില്‍ ,നിങ്ങള്‍ ഉയര്‍ത്തപ്പെടുകയില്ല:
നിങ്ങള്‍ , മറ്റുള്ളവരുടെ നന്മക്കുവേണ്ടിയാണെങ്കില്‍ കൂടി ,യാചിക്കുവാനയിട്ട് അതില്‍ പ്രവേശിച്ചാല്‍ നിങ്ങള്‍ കേള്‍ക്കപെടുകയില്ല :
നിങ്ങള്‍ അദൃശ്യരായി ദേവാലയത്തില്‍ പ്രവേശിക്കുക തന്നെ ധാരാളം !
വാക്കുകളാല്‍ പ്രാര്‍ത്ഥിക്കുന്നെങ്ങനെയെന്ന് നിങ്ങള്‍ക്ക് പഠിപ്പിച്ചു തരുവാന്‍
എനിക്കാവില്ല .
ദൈവം നിങ്ങളുടെ ചുണ്ടുകളിലൂടെ സ്വയം മന്ത്രിക്കുമ്പോള്‍ ,അവന്‍ നിങ്ങളുടെ വാക്കുകള്‍ കേള്‍ക്കുകയില്ല .
സമുദ്രങ്ങളുടെയും കാനനങ്ങളുടെയും പര്‍വതങ്ങളുടെയും പ്രാര്‍ത്ഥന നിങ്ങളെ പഠിപ്പിച്ചു തരുവാന്‍ എനിക്കാവില്ല .
പക്ഷെ പര്‍വതങ്ങള്‍ , കാനനങ്ങള്‍ , സമുദ്രങ്ങള്‍ ,ഇവയില്‍ നിന്നും ജനിച്ച നിങ്ങള്‍ക്ക് ,നിങ്ങളുടെ ഹൃദയത്തില്‍ അവയുടെ പ്രാര്‍ത്ഥന കണ്ടെത്താം ,
നിങ്ങള്‍, രാത്രിയുടെ നിശ്ചലതയില്‍ കാതോര്‍ക്കുകയാണെങ്കില്‍
നിശബ്ദതയില്‍ നിങ്ങള്‍ക്ക് അവ
കേള്‍ക്കാം .

ഞങ്ങളുടെ ദൈവമേ ,ചിറകാര്‍ന്ന ഞങ്ങളുടെ സ്വത്വമേ, നിന്‍റെ ഇച്ഛാശക്തിയാണ് ഞങ്ങളുടെ ഉള്ളിലിരുന്നു അഭിലഷിക്കുന്നത് .
നിന്‍റെ ആഗ്രഹങ്ങളാണ് ഞങ്ങളുടെ ഉള്ളിലെ ആഗ്രഹങ്ങളാകുന്നത്
നിന്‍റെ പ്രചോദനമാണ്,ഞങ്ങളുടെ രാത്രികളെ ,അവ നിനക്ക് സ്വന്തം ,പകലുകളാക്കുന്നത്:അവയും നിനക്ക് സ്വന്തം തന്നെ .
ഞങ്ങള്‍ക്ക് നിന്നോട് ഒന്നും ആവശ്യപ്പെടാന്‍ കഴിയില്ല ,എന്തെന്നാല്‍ ഞങ്ങളുടെ ആഗ്രഹങ്ങള്‍ എല്ലാം നീ അറിയുന്നു ,അവ ഞങ്ങളില്‍ ഉറവിടും മുമ്പ് തന്നെ .
നീ തന്നെയാണ് ഞങ്ങളുടെ ആവശ്യം :
നിന്നെതന്നെ കൂടുതലായി ഞങ്ങള്‍ക്ക് നല്‍കുന്നതിലൂടെ ,നീ ഞങ്ങള്‍ക്ക് എല്ലാം നല്‍കുന്നു ..

0 comments: