
പ്രവാചകന്‍ (ഇരുപതാം അധ്യായം ) അപ്പോള്‍ ഒരു ജ്യോതിശാസ്ത്രജ്ഞന്‍ പറഞ്ഞു , ഗുരോ കാലത്തെപ്പറ്റി പറയുവാനുള്ളത് എന്താണ് ? അവന്‍ ഉത്തരമായി പറഞ്ഞു: അളവറ്റതും അളക്കാനാവാത്തതുമായ കാലത്തെ നിങ്ങള്‍ അളന്നേക്കാം. നിങ്ങള്‍ , നാഴികകള്‍ക്കും ഋതുക്കള്‍ക്കും അനുസൃതമായി നിങ്ങളുടെ പ്രവര്‍ത്തികളെ ക്രമീകരിക്കുകയുംനിങ്ങളുടെ ആത്മാവിന്റെ ഗതി നിയന്ത്രിക്കുകയും ചെയ്തേക്കാം . കരയിലിരുന്നു അതിന്റെ ഒഴുക്കിനെ നിരീക്ഷിക്കുവാന്‍ തക്കവണ്ണം നിങ്ങള്‍ കാലത്തെ ഒരുഅരുവിയാക്കിയേക്കാം . എന്നിരുന്നാലും, നിങ്ങളിലെ കാലാതീതമായത് ജീവിതത്തിന്റെ അനന്തതയെക്കുറിച്ചുബോധാവാനായിരിക്കുന്നു , ഇന്നലെ എന്നത് ഇന്നിന്റെ ഓര്‍മയും നാളെ എന്നത് ഇന്നിന്റെ സ്വപ്നവുമാണെന്ന് അറിയുന്നു , നിങ്ങളുടെയുള്ളില്‍ പാടുകയും ധ്യാനിക്കുകയും ചെയ്യുന്നത് , നക്ഷത്രങ്ങളെ ശൂന്യാകാശത്തിലേക്ക് ചിതറിച്ച ആ ആദ്യ നിമിഷത്തിന്റെ അതിരുകള്‍ക്കുള്ളില്‍ തന്നെവസിക്കുന്നു എന്നും അറിയുന്നു . നിങ്ങളില്‍ ഏതൊരുവനാണ് സ്നേഹിക്കുവാനുള്ള തന്റെ കഴിവ് നിസ്സീമമാണെന്ന് അറിയുകയും , അതേ സമയം നിസ്സീമമെങ്കിലും നിങ്ങളുടെ ഉള്ളില്‍
വലയിതമായിരിക്കുന്ന ,സ്നേഹ ചിന്തകളില്‍ നിന്ന് സ്നേഹ ചിന്തകളിലേക്കോ ,സ്നേഹ പ്രവര്‍ത്തികളില്‍ നിന്ന് സ്നേഹ പ്രവര്‍ത്തികളിലേക്കോ മാറി മാറി സഞ്ചരിക്കാത്ത സ്നേഹത്തെ തിരിച്ചറിയുകയും ചെയ്യാത്തത് ? കാലം സ്നേഹത്തെപോലെതന്നെ ,അവിഭക്തനും മന്ദഗാമിയും തന്നെ അല്ലേ ? പക്ഷെ ,നിങ്ങളുടെ ചിന്തകളില്‍ , നിങ്ങള്‍ക്ക് കാലത്തെ ഋതുക്കളായി ഗണിച്ചേ മതിയാകുവെങ്കില്‍ , ഓരോ ഋതുവും മറ്റെല്ലാറ്റിനെയും വലയം ചെയ്യട്ടെ , ഇന്ന്, സ്മരണകളോടെ പിന്നിട്ട ദിനങ്ങളെയും ,അഭിനിവേശത്തോടെ വരാനിരിക്കുന്ന ദിനങ്ങളെയുംആലിംഗനം ചെയ്യട്ടെ .
0 comments:
Post a Comment