
പ്രവാചകന്‍ (പത്തൊമ്പതാം അദ്ധ്യായം )
അപ്പോള്‍ ഒരു പണ്ഡിതന്‍ പറഞ്ഞു : ഞങ്ങളോട് സംസാരത്തെക്കുറിച്ചു പറയുക .
അവന്‍ ഉത്തരമായി പറഞ്ഞു :
നിങ്ങളുടെ ചിന്തകളുമായി സമാധാനത്തില്‍ വര്‍ത്തിക്കുവനാകാതെ വരുമ്പോള്‍ നിങ്ങള്‍സംസാരിക്കുന്നു ;
നിങ്ങളുടെ ഹൃദയത്തിന്റെ ഏകാന്തതയില്‍ വസിക്കുവാനാകാതെ വരുമ്പോള്‍ , നിങ്ങള്‍ ചുണ്ടുകളില്‍
ജീവിക്കുന്നു, ശബ്ദം ഒരു വ്യതിയാനവും നേരമ്പോക്കും തന്നെ .
നിങ്ങളുടെ അധികം സംസാരങ്ങളിലും, ചിന്തയെ പകുതി കൊല്ലുന്നു .
എന്തെന്നാല്‍ ചിന്ത ആകാശത്തിലെ ഒരു പറവയാകുന്നു ,വാക്കുകളുടെ ഒരു കൂട്ടില്‍ അത് ചിറകുകള്‍വിടര്‍ത്തിയേക്കാം, പക്ഷെ പറക്കുവാന്‍ കഴിയുകയില്ല .
ഒറ്റപ്പെടലിന്റെ ഭീതിയില്‍ ,സംസാരപ്രിയരെ തേടുന്നവര്‍ നിങ്ങള്‍ക്കിടയിലുണ്ട് .
ഏകാന്തതയുടെ നിശബ്ദത അവരുടെ കണ്ണുകള്‍ക്ക് ആത്മാവിന്റെ നഗ്നത വെളിപ്പെടുത്തുന്നു; അവര്‍ക്ക് ഓടിയൊളിക്കേണ്ടതായി വരും .
സംസാരിക്കുകയും ,അറിവോ മുന്‍വിചാരമോ ഇല്ലാതെ അവര്‍ക്ക് തന്നെ സ്വയം മനസ്സിലാകാത്ത ഒരു
സത്യത്തെ വെളിപ്പെടുത്തുകയും ചെയ്യുന്ന ചിലരുണ്ട് .
സത്യം ഉള്ളില്‍തന്നെ ഉള്ളവരുമുണ്ട് ,പക്ഷെ അവര്‍ വാക്കുകളാല്‍ അത് വെളിപ്പെടുത്തുന്നില്ല .
അങ്ങനെയുള്ളവരുടെ ഹൃദയത്തില്‍ ,ആത്മാവ് താളാത്മകമായ നിശബ്ദതയില്‍ വസിക്കുന്നു .
നിങ്ങള്‍ പാതയോരത്തോ വ്യാപാര സ്ഥലത്തോ നിങ്ങളുടെ സുഹൃത്തിനെ കണ്ടുമുട്ടുകയാണെങ്കില്‍ ,
നിങ്ങളിലെ ആത്മാവ് നിങ്ങളുടെ ചുണ്ടുകളെ ചലിപ്പിക്കുകയും നാവിനെ നിയന്ത്രിക്കുകയും ചെയ്യട്ടെ.
നിങ്ങളുടെ ശബ്ദത്തിനുള്ളിലെ ശബ്ദം അവന്റെ കാതിനുള്ളിലെ കാതിനോട് സംസാരിക്കട്ടെ ;
എന്തെന്നാല്‍ അവന്റെ ആത്മാവ് വീഞ്ഞിന്റെ രുചി ഓര്‍മ്മിക്കുന്നതുപോലെ, നിങ്ങളുടെ ഹൃദയത്തിന്റെസത്യം കാത്തുവയ്ക്കും .
നിറം വിസ്മരിക്കപെടുകയും ചഷകം തകരുകയും ചെയ്താലും.
0 comments:
Post a Comment