Popular Posts

Monday, September 20, 2010

പ്രവാചകന്‍ (പതിനെട്ടാം അദ്ധ്യായം)


പ്രവാചകന്‍ (പതിനെട്ടാം അദ്ധ്യായം)
അപ്പോള്‍ ഒരു യുവാവ് പറഞ്ഞു :
ഞങ്ങളോട് സൌഹൃദത്തെക്കുറിച്ച് പറയുക .
അവന്‍ ഉത്തരമായി പറഞ്ഞു:
നിങ്ങളുടെ സുഹൃത്ത്,നിങ്ങളുടെ പരിഹൃതമായ
ആവശ്യങ്ങളാകുന്നു.
നിങ്ങള്‍ സ്നേഹത്തോടെ വിതയ്ക്കുകയും ,നന്ദിയോടെ കൊയ്യുകയും ചെയ്യുന്ന പാടമാകുന്നു അവന്‍ .
നിങ്ങളുടെ തീന്മേശയും നെരിപ്പോടും അവനാകുന്നു .
എന്തെന്നാല്‍ നിങ്ങള്‍ വിശപ്പോടെ അവനടുത്തെത്തുന്നു,
സമാധാനത്തിനായി അവനെ തിരയുന്നു .
നിങ്ങളുടെ സുഹൃത്ത്മനസ്സ് തുറക്കുമ്പോള്‍ ,
നിങ്ങളുടെ മനസ്സിലെ "അല്ലയെ " ഭയപ്പെടുകയോ ,"അതെയെ " തടയുകയോ ചെയ്യാതിരിക്കുക .
അവന്‍ നിശബ്ദനാകുമ്പോള്‍ നിങ്ങളുടെ ഹൃദയം അവനെ കേള്‍ക്കാതിരിക്കുന്നില്ല:
എന്തെന്നാല്‍ ,
സുഹൃദ്ബന്ധത്തില്‍ ,വാക്കുകളില്ലാതെ ,എല്ലാ ചിന്തകളും,എല്ലാ ആഗ്രഹങ്ങളും ,എല്ലാ പ്രതീക്ഷകളുംപിറവിയെടുക്കുകയും പങ്കുവെയ്ക്കപെടുകയും ചെയ്യുന്നു :
ജയഘോഷങ്ങളില്ലാത്ത ആനന്ദത്തോടുകൂടി.
നിങ്ങള്‍ സുഹൃത്തുമായി വേര്‍പിരിയുമ്പോള്‍ ,നിങ്ങള്‍ അനുതപിക്കാതിരിക്കുക :
എന്തെന്നാല്‍ ,നിങ്ങള്‍ അവനില്‍ ഏറ്റവും ഇഷ്ടപ്പെടുന്നത്, അവന്‍റെ അസാന്നിധ്യത്തിലാണ് കൂടുതല്‍വെളിവാകുന്നത് ,
സമതലത്തില്‍ നില്‍ക്കുമ്പോഴാണ് ആരോഹകന് പര്‍വതം കൂടുതല്‍
വ്യക്തമാകുന്നത് എന്നപോലെ .
ആത്മാവിന്‍റെ ഗഹനത വര്‍ധിപ്പിക്കുക എന്നതല്ലാതെ മറ്റൊരു ഉദ്ദേശ്യവും സുഹൃദ്ബന്ധത്തിന്ഉണ്ടാകാതിരിക്കട്ടെ .
എന്തെന്നാല്‍ അതിന്‍റെ തന്നെ നിഗൂഡതയുടെ വെളിപ്പെടുത്തലല്ലാതെ മറ്റെന്തെങ്കിലും ലക്ഷ്യമിടുന്നസ്നേഹം ,വിരിക്കപ്പെട്ട ഒരു വലയാകുന്നു : അതില്‍ കുടുങ്ങുന്നതോ ആദായകരമല്ലാത്തവയും..
നിങ്ങളുടെ ഏറ്റവും നല്ലവ നിങ്ങളുടെ സുഹൃത്തിനുള്ളതാവട്ടെ.
അവന്‍ നിങ്ങളുടെ വേലിയിറക്കങ്ങള്‍
അറിഞ്ഞിരിക്കണമെങ്കില്‍ ,
നിങ്ങളുടെ വേലിയേററങ്ങളും അവന്‍ അറിയട്ടെ.
എന്തെന്നാല്‍ , നിങ്ങള്‍ സമയം കൊല്ലാനായി അവനെ തേടുകയാണെങ്കില്‍ ,നിങ്ങളുടെ സുഹൃത്ത്എന്താണ് ?
സജീവമാക്കുവാനുള്ള മണിക്കൂറുകളുമായി മാത്രം അവനെ തേടുക .
എന്തെന്നാല്‍ അവന് തൃപ്തിപ്പെടുത്തുവാനുള്ളത് നിങ്ങളുടെ ആവശ്യങ്ങളെയാണ് ,നിങ്ങളിലെശൂന്യതയെ അല്ല .
സൌഹൃദത്തിന്റെ മധുരിമയില്‍ ,പൊട്ടിച്ചിരികളും സുഖാനുഭവങ്ങളുടെ പങ്കുവയ്ക്കലും ഉണ്ടാകട്ടെ .
എന്തെന്നാല്‍ ചെറിയ കാര്യങ്ങളുടെ തുഷാര ബിന്ദുവില്‍ ,ഹൃദയം അതിന്റെ പ്രഭാതം കണ്ടെത്തുകയുംഉന്മേഷിതമാവുകയും ചെയ്യുന്നു.

0 comments: