ഈ ബ്ലോഗ് തിരയൂ

ലോഡ്ചെയ്യുന്നു...

2010, സെപ്റ്റംബര്‍ 5, ഞായറാഴ്ച

പ്രവാചകന്‍ (പതിനാറാം അദ്ധ്യായം)


പ്രവാചകന്‍ (പതിനാറാം അദ്ധ്യായം)

പിന്നെ ,ഒരുവന്‍ പറഞ്ഞു ,
ഞങ്ങളോട് ആത്മ ജ്ഞാനത്തെ കുറിച്ച് പറയുക .
അവന്‍ ഉത്തരമായി പറഞ്ഞു:
നിങ്ങളുടെ ഹൃദയങ്ങള്‍ നിശബ്ദതയില്‍ ദിനരാത്രങ്ങളുടെ രഹസ്യങ്ങള്‍ അറിയുന്നു.
പക്ഷെ നിങ്ങളുടെ കാതുകള്‍ ,നിങ്ങളുടെ ഹൃദയ ജ്ഞാനത്തിന്‍റെ വീചികള്‍ക്കായി ദാഹിക്കുന്നു .
നിങ്ങള്‍ എല്ലായ്പ്പോഴും ചിന്തകളാല്‍ അറിഞ്ഞതിനെ ,വാക്കുകളാലും അറിയുക .
നിങ്ങളുടെ സ്വപ്നങ്ങളുടെ നഗ്ന മേനിയെ നിങ്ങളുടെ വിരലുകളാല്‍ സ്പര്‍ശിക്കുക .
നിങ്ങള്‍ അങ്ങനെ ചെയ്‌താല്‍ നല്ലത് തന്നെ .
നിങ്ങളുടെ ആത്മാവിലെ അജ്ഞേയമായ നീരുറവ ഉയര്‍ന്ന് കളകളാരവം പൊഴിച്ചുകൊണ്ട്‌ സമുദ്രത്തിലേക്ക് പായുക തന്നെ വേണം .
നിങ്ങളുടെ അനന്തമായ ആഴങ്ങളിലെ നിധികള്‍ നിങ്ങളുടെ കണ്ണുകള്‍ക്ക് വെളിപ്പെടുകയും വേണം .
പക്ഷെ ,നിങ്ങളുടെ അറിയപ്പെടാത്ത നിധികളെ മതിക്കുവാന്‍ ഒരു തുലാസുകളും ഉണ്ടാവാതിരിക്കട്ടെ ;
നിങ്ങളുടെ അറിവിന്‍റെ ആഴങ്ങളെ , ദണ്ഡിനാലോ തൂക്കുകട്ടിയാലോ അളക്കാതിരിക്കുക .
എന്തെന്നാല്‍ ,ആത്മാവ് എന്നത് അതിരുകളില്ലാത്തതും അളവുകളില്ലാത്തതുമായ ഒരു സമുദ്രമത്രേ .
"
ഞാന്‍ സത്യം കണ്ടെത്തി " എന്ന് പറയാതിരിക്കുക ,മറിച്ച് ,"ഞാന്‍ ഒരു സത്യം കണ്ടെത്തി " എന്ന്‍ പറയുക .
"
ഞാന്‍ ആത്മാവിന്‍റെ മാര്‍ഗം കണ്ടെത്തി " എന്ന് പറയാതിരിക്കുക ,മറിച്ച് ,"എന്‍റെ
മാര്‍ഗത്തിലൂടെ സഞ്ചരിക്കുന്ന
ആത്മാവിനെ ഞാന്‍ കണ്ടു " എന്ന്‍ പറയുക
എന്തെന്നാല്‍ ആത്മാവ് എല്ലാ മാര്‍ഗങ്ങളിലും സഞ്ചരിക്കുന്നു .
ആത്മാവ് ഒരു രേഖയിലൂടെ സഞ്ചരിക്കുന്നില്ല ,ഒരു മുള പോലെ വളരുന്നുമില്ല .
ആത്മാവ് എണ്ണമറ്റ ദലങ്ങളുള്ള ഒരു താമരപ്പൂപോലെ വിടരുന്നു
,