Popular Posts

Monday, August 30, 2010

പ്രവാചകന്‍ (പതിനഞ്ചാം അദ്ധ്യായം)


പ്രവാചകന്‍ (പതിനഞ്ചാം അദ്ധ്യായം)

അപ്പോള്‍ ഒരു സ്ത്രീ പറഞ്ഞു ,
ഞങ്ങളോട്‌ വേദനയെക്കുറിച്ച് പറയുക .
അവന്‍ പറഞ്ഞു :
നിങ്ങളുടെ വേദന ,നിങ്ങളുടെ വിവേകത്തിനെ ആവരണം ചെയ്തിരിക്കുന്നപുറന്തോടിന്‍റെ ശിഥിലീകരണമാകുന്നു.
ഏതൊരു ഫലത്തിന്‍റെയും പുറന്തോട് ,അതിന്‍റെ ഹൃദയം സൂര്യനെദര്‍്ശിക്കുന്നതിലേക്കായി,തകര്‍ക്കപെടുന്നതുപോലെ തന്നെ നിങ്ങളും വേദനഅറിയുക തന്നെ വേണം .
നിങ്ങളുടെ ജീവിതത്തിലെ നിത്യാല്ഭുതങ്ങളെക്കുറിച്ചു നിങ്ങളുടെ ഹൃദയത്തില്‍വിസ്മയം സൂക്ഷിക്കുവാന്‍ കഴിയുമെങ്കില്‍ ,നിങ്ങളുടെ വേദന നിങ്ങളുടെസന്തോഷത്തെക്കാള്‍ ഒട്ടും വിസ്മയം കുറഞ്ഞതല്ലെന്നു കാണാം .
നിങ്ങളുടെ പാടങ്ങളിലൂടെ കടന്നുപോയ ഋതുക്കളെ നിങ്ങള്‍ എല്ലായ്പ്പോഴുംസ്വീകരിച്ചതുപോലെ തന്നെ ,നിങ്ങളുടെ ഹൃദയത്തിന്‍റെ ഋതുഭേദങ്ങളെയുംനിങ്ങള്‍ സ്വീകരിക്കുക തന്നെ വേണം .
നിങ്ങളുടെ ദുഖത്തിന്‍റെ ശിശിരത്തില്‍ നിങ്ങള്‍ പ്രശാന്തതയോടുകൂടി ഇരിക്കുക.
നിങ്ങളുടെ വേദന അധികവും സ്വയം തിരഞ്ഞെടുക്കപ്പെട്ടത് തന്നെ .
അത് ,നിങ്ങളിലെ ഭിഷഗ്വരന്‍ നിങ്ങളിലെ രോഗാതുരമായ സ്വത്വത്തെസുഖപ്പെടുത്തുവാനുപയോഗിക്കുന്ന കയ്പേറിയ കഷായമത്രേ .
അതിനാല്‍ ചികിത്സകനെ വിശ്വസിക്കുക ,അവന്‍റെ പ്രത്യൌഷധങ്ങളെ
നിശബ്ദമായും പ്രശാന്തതയിലും ആചമനം ചെയ്യുക .
എന്തെന്നാല്‍, അവന്‍റെ കരങ്ങള്‍ ഭാരമേറിയതും കഠിനവുമെങ്കിലും,അവയെനയിക്കുന്നത് അദൃശ്യനായവന്‍റെ മൃദുല പാണികളാകുന്നു.
അവന്‍റെ പാനപാത്രം ,അത് നിങ്ങളുടെ ചുണ്ടുകളെ പൊള്ളിക്കുമെങ്കിലും, തന്‍റെതന്നെ ദിവ്യാശ്രുക്കളാല്‍ കുശവന്‍ കുഴച്ചെടുത്ത കളിമണ്ണാല്‍ നിര്‍മ്മിതമത്രേ

0 comments: