Popular Posts

Friday, June 12, 2009

പ്രവാചകന്‍ (പത്താം അദ്ധ്യായം )

പിന്നെ ഒരു വ്യാപാരി പറഞ്ഞു ,ഞങ്ങളോട്‌ വില്പനയെയും വാങ്ങലിനെയുംകുറിച്ചു പറയുക .
അവന്‍ ഉത്തരമായി പറഞ്ഞു :
നിങ്ങള്‍ക്ക് ഭൂമി അവളുടെ ഫലങ്ങള്‍ നല്‍കുന്നു , നിങ്ങളുടെ കരങ്ങള്‍നിറയ്ക്കുവാന്‍ അറിയുമെങ്കില്‍ ,നിങ്ങള്‍ക്ക് വിലോപമുണ്ടാവുകയുമില്ല.
ഭൂമിയുടെ ദാനങ്ങള്‍ പരസ്പരം കൈമാറുന്നതിലാണ് നിങ്ങള്‍ സമൃദ്ധികണ്ടെത്തേണ്ടതും സംതൃപ്തരാവേണ്ടതും .
എന്നാല്‍ കൈമാറ്റം സ്നേഹത്തിലും കരുണാര്‍ദ്രമായ നീതിയിലുമല്ലെങ്കില്‍ ,
അത് ചിലരെ അത്യാഗ്രഹത്തിലേക്കും മറ്റുചിലരെ
വിശപ്പിലേക്കും വഴി നയിക്കും.
വ്യപാരസ്ഥലത്ത്,നിങ്ങള്‍, കടലിലും പാടത്തും മുന്തിരിതോപ്പുകളിലും വിയര്‍പ്പൊഴുക്കുന്നവര്‍,
കുശവന്‍മാരെയും സുഗന്ധ വ്യഞ്ജന വ്യാപാരികളെയും കണ്ടുമുട്ടുമ്പോള്‍ ,
നിങ്ങളുടെ തുലാസ്സുകളെയും ,മൂല്യത്തെ മൂല്യത്താല്‍ മതിക്കുന്ന അളവിനേയുംപവിത്രീകരിക്കുവാന്‍ ,നിങ്ങളുടെ ഇടയിലേക്ക് ഭൂമിയുടെ ആത്മാവിനെപ്രാര്‍ത്ഥിച്ചു വരുത്തുക .
നിങ്ങളുടെ അധ്വാനത്തിന് പകരമായി തങ്ങളുടെ വാക്കുകള്‍ വില്‍ക്കുവാന്‍തയ്യാറായി ,വെറുംകൈയ്യുമായി വരുന്നവരെ നിങ്ങളുടെ വ്യവഹാരങ്ങളില്‍പങ്കെടുക്കുവാന്‍ അനുവദിക്കാതിരിക്കുക .
അങ്ങനെയുള്ള മനുഷ്യരോട് നിങ്ങള്‍ പറയണം :
"ഞങ്ങളോടൊപ്പം വയലുകളിലേക്ക് വരിക ,അല്ലെങ്കില്‍ ഞങ്ങളുടെസഹോദരരൊപ്പം സമുദ്രത്തില്‍ പോയി ,നിങ്ങളുടെ വലയെറിയുക"
"എന്തെന്നാല്‍ കരയും സമുദ്രവും ഞങ്ങളോടെന്നപോലെ ,നിങ്ങളോടുംകരുണയുള്ളവരായിരിക്കും".
എന്നാല്‍ അവിടെ ഗായകരും, നര്‍ത്തകരും, ഓടക്കുഴല്‍ വാദകരും വന്നാല്‍അവരുടെ സമ്മാനങ്ങളും നിങ്ങള്‍ വാങ്ങിക്കൊള്ളുക.
എന്തെന്നാല്‍ അവരും ഫലങ്ങളും, സുഗന്ധദ്രവ്യങ്ങളും ശേഖരിക്കുന്നവരാകുന്നു ,
അവര്‍ കൊണ്ടുവരുന്നവയോ ,സ്വപ്നങ്ങളാല്‍ നിര്‍മ്മിതമെങ്കിലും , നിങ്ങളുടെആത്മാവിനുള്ള വസ്ത്രവും അന്നവും തന്നെയാകുന്നു .
വ്യാപാരസ്ഥലത്തുനിന്ന് പിന്നെ നിങ്ങള്‍ മടങ്ങുമ്പോള്‍ ,ഒരുവനും അവിടെ നിന്നുംവെറുംകൈയ്യോടെ മടങ്ങിയിട്ടില്ലെന്നു ഉറപ്പു വരുത്തുക .
എന്തെന്നാല്‍ നിങ്ങളില്‍ ഏറ്റവും ചെറിയവന്‍റെയും ആവശ്യങ്ങള്‍നിറവേറുന്നതുവരെ,ഭൂമിയുടെ ആത്മാവ് കാറ്റിന്നു മീതെ സ്വച്ഛമായിഉറങ്ങുകയില്ല

0 comments: