ഈ ബ്ലോഗ് തിരയൂ

ലോഡ്ചെയ്യുന്നു...

2009, ജൂണ്‍ 5, വെള്ളിയാഴ്ച

പ്രവാചകന്‍ (ഒന്‍പതാം അദ്ധ്യായം)

അപ്പോള്‍ ഒരു നെയ്ത്തുകാരന്‍ പറഞ്ഞു ,ഞങ്ങളോട് വസ്ത്രങ്ങളെ കുറിച്ചുപറയുക .
അവന്‍ ഉത്തരം നല്‍കി :
നിങ്ങളുടെ വസ്ത്രങ്ങള്‍ നിങ്ങളുടെ സൌന്ദര്യത്തിന്‍റെ ഭൂരിഭാഗവും മറയ്ക്കുന്നുഎന്നാല്‍ നിങ്ങളുടെ അഭംഗികളെ മറയ്ക്കുന്നുമില്ല .
സ്വകാര്യതയുടെ സ്വാതന്ത്ര്യം
,നിങ്ങള്‍ വസ്ത്രങ്ങളില്‍ തേടുന്നുവെങ്കിലും,നിങ്ങള്‍അവയില്‍ കണ്ടെത്തുന്നത് ഒരു പടച്ചമയവും ചങ്ങലയും ആയിരിക്കാം.
നിങ്ങളുടെ വസ്ത്രങ്ങളേക്കാലും അധികമായി നിങ്ങളുടെ തുകലുകൊണ്ട് സൂര്യനെയും കാറ്റിനെയും നേരിടുവാന്‍ കഴിഞ്ഞെങ്കില്‍ .
എന്തെന്നാല്‍ ജീവന്‍റെ ശ്വാസം സൂര്യപ്രകാശത്തിലും അതിന്‍റെ കരങ്ങള്‍ കാറ്റിലുമാകുന്നു.
നിങ്ങളില്‍ ചിലര്‍ പറയും ,"നമ്മള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ നെയ്തത് വടക്കന്‍ കാറ്റു തന്നെയാണ് ".
എന്നാല്‍ ,ഞാന്‍ പറയുന്നു .'അതെ , അത് വടക്കന്‍ കാറ്റു തന്നെ "
പക്ഷെ അവന്‍റെ നെയ്ത്തുതറി
ലജ്ജയും ,അവന്‍റെ നാരുകള്‍ മൃദുലമാക്കപ്പെട്ട സിരാതന്തുക്കളും ആകുന്നു .
അവന്‍റെ ജോലി പൂര്‍ത്തീകരിക്കപ്പെട്ടപ്പോള്‍,അവന്‍ വനാന്തരങ്ങളില്‍ അട്ടഹസിച്ചു .
ലജ്ജാശീലം എന്നത് പരിശുദ്ധരല്ലാത്തവരുടെ ദൃഷ്ടികളില്‍ നിന്നുള്ള ഒരു കവചമാണെന്ന് മറക്കാതിരിക്കുക .
പക്ഷെ കളങ്കിതര്‍ ഇല്ലാതാവുമ്പോള്‍ ,
ലജ്ജാശീലം മനസ്സിന്‍റെ ഒരു ബന്ധനവുംകളങ്കവുമല്ലാതെ മറ്റെന്താണ് ?
ഭൂമി നിങ്ങളുടെ നഗ്ന പാദങ്ങളെ സ്പര്‍ശിക്കുന്നതില്‍ ആനന്ദംകൊള്ളുന്നുവെന്നുംകാറ്റു നിങ്ങളുടെ മുടിയിഴകളെ തലോടുവാന്‍ ആഗ്രഹിക്കുനുവെന്നുംമറക്കാതിരിക്കുക