
ഏഴാം അദ്ധ്യായം
അപ്പോള്‍ ഒരു സ്ത്രീ പറഞ്ഞു ,ഞങ്ങളോട് സന്തോഷത്തെക്കുറിച്ചുംദുഃഖത്തെക്കുറിച്ചും പറയുക
അവന്‍ മറുപടിയായി പറഞ്ഞു :
നിങ്ങളുടെ സന്തോഷം മുഖംമൂടി മാറ്റപ്പെട്ട ദുഃഖമാണ് .
ഏത് കിണറില്‍ നിന്നാണോ നിങ്ങളുടെ പൊട്ടിച്ചിരി ഉയരുന്നത് ,അതേ കിണറുതന്നെ പലപ്പോഴും നിങ്ങളുടെ കണ്ണുനീരാല്‍ നിറയാറുണ്ട് .
അത് എങ്ങനെ അങ്ങനെയല്ലാതാവും?
ദുഃഖം നിങ്ങളുടെ അസ്ഥിത്വത്തില്‍ എത്ര ആഴത്തില്‍ ചാലുകള്‍ കീറുന്നുവോഅത്രയും കൂടുതല്‍ സന്തോഷം നിങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയും .
നിങ്ങള്‍ വീഞ്ഞ് പകരുന്ന അതേ കപ്പു തന്നെയല്ലേ കുശവന്‍റെ അടുപ്പില്‍
വേവിക്കപ്പെട്ടത് .?
നിങ്ങളുടെ ആത്മാവിനെ സ്വാന്ത്വനിപ്പിക്കുന്ന വിപഞ്ചിക, കഠാരകളാല്‍
പൊള്ളയാക്കപ്പെട്ട അതേ മരക്കഷണം തന്നെയല്ലേ ?
നിങ്ങള്‍ സന്തോഷത്തിലായിരിക്കുംപോള്‍ ,നിങ്ങളുടെ ഹൃദയത്തിന്‍റെ ആഴങ്ങളിലേക്ക് നോക്കുക ,നിങ്ങള്‍ക്ക് ദുഃഖം തന്നവ മാത്രമേ നിങ്ങള്‍ക്ക്സന്തോഷവും തരുന്നുള്ളൂ എന്ന് കാണാം .
നിങ്ങള്‍ ദുഃഖിതരായിരിക്കുംപോള്‍,വീണ്ടും നിങ്ങളുടെ ഹൃദയത്തിലേക്ക്
നോക്കുക ,സത്യത്തില്‍ ,നിങ്ങള്‍ ദുഖിക്കുന്നത് നിങ്ങളെ ആഹ്ലാദിപ്പിച്ചിരുന്നവമൂലമാണെന്ന് കാണാം
നിങ്ങളില്‍ ചിലര്‍ പറയും ,"സന്തോഷം ദുഖത്തെക്കാള്‍ ശ്രേഷ്ഠമാകുന്നു ",മറ്റുചിലര്‍ പറയും," അല്ല ദുഖമാണ് കൂടുതല്‍ ശ്രേഷ്ഠം ".
പക്ഷെ ഞാന്‍ നിങ്ങളോട് പറയുന്നു ,അവ രണ്ടും വേര്‍പെടുത്താന്‍പറ്റാത്തതാകുന്നു .
അവര്‍ ഒരുമിച്ചു വരുന്നു ,ഒരുവന്‍ നിങ്ങളോടൊപ്പം നിങ്ങളുടെതീന്മേശയിലിരിക്കുംപോള്‍ ഓര്‍ക്കുക ,അപരന്‍ നിങ്ങളുടെ കിടക്കയില്‍സുഷുപ്തിയിലായിരിക്കും.
നിശ്ചയമായും, നിങ്ങളുടെ സുഖദുഃഖങ്ങള്‍ക്കിടയില്‍ആലംബിതമാക്കിയിരിക്കുന്ന തുലാസ്സുകളാണ് നിങ്ങള്‍ .
നിങ്ങള്‍ ശൂന്യമായിരിക്കുംപോള്‍ മാത്രമെ , നിശ്ചലരായി സമതുലിതരായിനില്ക്കുകയുള്ളു.
നിധിപാലകന്‍ തന്‍റെ സ്വര്‍ണവും വെള്ളിയും തൂക്കുവാനായി നിങ്ങളെഉയര്‍ത്തുമ്പോള്‍ ,നിശ്ചയമായും നിങ്ങളുടെ സന്തോഷമോ ദുഖമോ ഉയരുകയോ താഴുകയോ വേണം
,
0 comments:
Post a Comment