ഈ ബ്ലോഗ് തിരയൂ

ലോഡ്ചെയ്യുന്നു...

2009, മേയ് 29, വെള്ളിയാഴ്ച

പ്രവാചകന്‍(ആറാം അദ്ധ്യായം)



അപ്പോള്‍ ഒരു ഉഴവുകാരന്‍ പറഞ്ഞു ,ഞങ്ങളോട് തൊഴിലിനെക്കുറിച്ചു പറയുക .
അവന്‍ ഉത്തരം പറഞ്ഞു .
ഭൂമിയോടും അതിന്‍റെ ആത്മാവിനോടും ഒപ്പത്തിനൊപ്പം നില്‍ക്കുവാനായിനിങ്ങള്‍
തൊഴിലെടുക്കുന്നു.
എന്തെന്നാല്‍ അലസമായിരിക്കുക എന്നാല്‍ ,ഋതുക്കള്‍ക്ക് അപരിചിതനായി , ,രാജസ പ്രൌഡിയില്‍ ചുവടുവച്ച്‌,അനന്തതയെ ലക്ഷ്യമാക്കി മുന്നേറുന്ന, ജീവന്‍റെ
ഘോഷയാത്രയില്‍ നിന്നു പുറത്തുകടക്കുക എന്നാണ് .
നിങ്ങള്‍ തൊഴില്‍ ചെയ്യുമ്പോള്‍ ,നാഴികകളുടെ മന്ത്രണം ഹൃദയത്തിലൂടെസംഗീതമായി മാറ്റുന്ന ഒരു പുല്ലാങ്കുഴലാണ് നിങ്ങള്‍ .
മറ്റെല്ലാം ,ഏകതാനമായി സംഗീതം പൊഴിക്കുമ്പോള്‍ ,നിങ്ങളില്‍ ആരാണ് മൂകവും നിശബ്ദവുമായ ഒരു ഈറത്തണ്ടായിരിക്കുക?
അധ്വാനം ഒരു ശാപമാണെന്നും തൊഴില്‍ ഒരു ദൌര്‍ഭാഗൃമാണെന്നുംഎല്ലായ്പ്പോഴും നിങ്ങളോട് പറയപ്പെട്ടിട്ടുണ്ട്.
പക്ഷെ ഞാന്‍ നിങ്ങളോട് പറയുന്നു ,നിങ്ങള്‍ ഭൂമിയുടെ ഒരു വിദൂരസ്വപ്നംപൂര്‍ത്തീകരിക്കുകയാണ് ; സ്വപ്നം ജനിച്ചപ്പോള്‍ തന്നെ, അത് നിങ്ങളില്‍ ഭരമേല്‍പ്പിക്കപ്പെട്ടിരുന്നു .
അധ്വാനത്തോടൊപ്പം ആയിരിക്കുക എന്നാല്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ജീവിതത്തെ സ്നേഹിക്കുകയാണ് ,
ജീവിതത്തെ അധ്വാനത്തിലൂടെ സ്നേഹിക്കുകയെന്നാല്‍ ,അതിന്‍റെ അഗാധരഹസ്യത്തെ അടുത്തറിയുക എന്നാണ് .
പക്ഷെ നിങ്ങള്‍, വേദനയില്‍,ജന്മത്തെ ഒരു പീഡയെന്നും ശരീരപാലനം എന്നതിനെ നിങ്ങളുടെ ഫാലകത്തിലെഴുതപ്പെട്ട ഒരു ശാപമെന്നും വിളിക്കുകയാണെങ്കില്‍അപ്പോള്‍ ഞാന്‍ പറയും നിങ്ങളുടെ നെറ്റിയിലെ വിയര്‍പ്പുമണികളലല്ലാതെമറ്റൊന്നും എഴുതപ്പെട്ടതിനെ കഴുകികളയുകില്ല എന്ന് .
ജീവിതം അന്ധകാരമാണെന്നു നിങ്ങളോട് പറയപ്പെട്ടിട്ടുണ്ട് .നിങ്ങള്‍ നിങ്ങളുടെഅവശതയില്‍ ക്ഷീണിതര്‍ പറഞ്ഞ വാക്കുകള്‍ ആവര്‍ത്തിക്കുന്നു .
ഞാന്‍ പറയുന്നു, ജീവിതം അന്ധകാരം തന്നെയാണ് : പ്രചോദനമില്ലെങ്കില്‍,
എല്ലാ പ്രചോദനങ്ങളും അന്ധമാണ്‌ : അറിവില്ലെങ്കില്‍
എല്ലാ അറിവുകളും നിഷ്ഫലമാണ് : അധ്വാനമില്ലെങ്കില്‍
എല്ലാ അധ്വാനവും ശൂന്യമാണ് : സ്നേഹമില്ലെങ്കില്‍ ;
നിങ്ങള്‍ സ്നേഹത്തോടെ അധ്വാനിക്കുമ്പോള്‍ ,നിങ്ങള്‍ നിങ്ങളെ നിങ്ങളോടുതന്നെയും,
മറ്റുള്ളവരോടും ,ദൈവത്തോടും ബന്ധിപ്പിക്കുന്നു .
സ്നേഹത്തോടെ അധ്വാനിക്കുക എന്നാല്‍ എന്താണ് ?

അത് ,നിങ്ങളുടെ പ്രിയപ്പെട്ടവരാണ് ധരിക്കുക എന്നവണ്ണം നിങ്ങളുടെഹൃദയത്തില്‍നിന്ന്‌ ഇഴപിരിച്ചെടുത്ത നാരുകള്‍ കൊണ്ട് വസ്ത്രം നെയ്യുകയെന്നതാണ് .
അത് ,നിങ്ങളുടെ പ്രിയപ്പെട്ടവരാണ് താമസിക്കുക എന്നവണ്ണംസ്നേഹം കൊണ്ട് ഒരു വീട് നിര്‍മ്മിക്കുകയെന്നതാണ് .
അത്, നിങ്ങളുടെ പ്രിയപ്പെട്ടവരാണ് ,ഫലങ്ങള്‍ ഭക്ഷിക്കുക എന്നവണ്ണം ,
ആര്‍ദ്രതയോടെ വിത്തെറിയുകയും ആഹ്ലാദത്തോടെ വിളവെടുക്കുകയുമാണ് .
അത് ,നിങ്ങള്‍ രൂപപ്പെടുത്തിയ വസ്തുക്കളെയെല്ലാം ,നിങ്ങളുടെ ആത്മാവിന്‍റെഒരു നിശ്വാസം കൊണ്ടു ഉത്തേജിപ്പിക്കുകയെന്നതാണ് .
കൂടാതെ എല്ലാ അനുഗ്രഹീത പരേതരും ,നിങ്ങളുടെ ചുറ്റിലും നിന്ന് ,നിങ്ങളെവീക്ഷിക്കുന്നു എന്ന് അറിയുകയാണ് .

ചിലപ്പോള്‍ ഞാന്‍ കേട്ടിട്ടുണ്ട് ,നിങ്ങള്‍ ഉറക്കത്തിലെന്നപോലെ പറയുന്നത്‌,
"വെണ്ണക്കല്ലില്‍ തന്‍റെ ആത്മാവിന്‍റെരൂപം കണ്ടെത്തുന്ന ശില്പി,നിലമുഴുവുന്നവനെക്കാള്‍ ശ്രേഷ്ടന്‍ തന്നെ .
"മഴവില്ലിനെ പിടിച്ചെടുത്ത്‌ അതിനെ മനുഷ്യന്‍റെ ചേലില്‍ ശീലയില്‍ ആലേഖനം
ചെയ്യുന്നവന്‍ ,നമ്മുടെ പാദങ്ങള്‍ക്ക് ചെരുപ്പ് തയ്ക്കുന്നവാനെക്കാള്‍ ശ്രേഷ്ടന്‍ തന്നെ .
പക്ഷെ,
നിദ്രയിലല്ലാതെ, മധ്യാഹ്നത്തിന്‍റെ അതിജാഗ്രതാവസ്ഥയില്‍ , ഞാന്‍പറയുന്നു ,ഏറ്റവും ചെറിയ പുല്ക്കൊടിയോടുള്ളതിനേക്കാള്‍ മധുരമായ്‌മാരുതന്‍ ഭീമന്‍ ഓക്ക് മരങ്ങളോടും സംസാരിക്കുന്നില്ല .
കാറ്റിന്‍റെ നാദം, തന്‍റെ സ്നേഹത്താല്‍ മധുരതരമാക്കിയ ,ഒരു ഗാനമാക്കിമാറ്റുന്നവന്‍ മാത്രമാണ് ശ്രേഷ്ടന്‍
അധ്വാനം ദൃശ്യയോഗ്യമാകുന്ന സ്നേഹമാണ്
നിങ്ങള്‍ക്ക് വെറുപ്പോടുകൂടിയല്ലാതെ ,സ്നേഹത്തോടെ അധ്വാനിക്കുവാന്‍കഴിയില്ലെങ്കില്‍ , തൊഴിലുപേക്ഷിച്ചു ദേവാലയത്തിന്‍റെ കവാടത്തിലിരുന്ന്, ആഹ്ലാദത്തോടെ തൊഴിലെടുക്കുന്നവരുടെ ഭിക്ഷ, സ്വീകരിക്കുകയാണ് നല്ലത്
.
എന്തെന്നാല്‍ നിങ്ങള്‍ അലക്ഷ്യമായി അപ്പം ഉണ്ടാക്കുകയാണെങ്കില്‍ ,
നിങ്ങള്‍ മനുഷ്യന്‍റെ പകുതി വിശപ്പ്‌ മാത്രം ശമിപ്പിക്കുന്ന കവര്‍പ്പുള്ളഅപ്പമായിരിക്കും ഉണ്ടാക്കുക .
മുന്തിരി ചതയ്ക്കുന്നത് നിങ്ങള്‍ വെറുക്കുകയാണെങ്കില്‍,നിങ്ങളുടെ വെറുപ്പ്‌വീഞ്ഞില്‍ വിഷം നിറയ്ക്കും
നിങ്ങള്‍ മാലാഖമാരെപ്പോലെ പാടുകയും , പാടുന്നത് ഇഷ്ടപ്പെടാതിരിക്കുകയും ചെയ്‌താല്‍ ,
,
നിങ്ങള്‍ ദിനരാത്രങ്ങളുടെ വീചികളില്‍ നിന്ന് മനുഷ്യരുടെ കര്‍ണ്ണങ്ങള്‍ അടച്ചുമൂടുകയായിരിക്കും .